Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 19 Children

Middle East and Gulf

കേ​ളി പ്ര​തീ​ക്ഷ പു​ര​സ്കാ​രം കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ 19 കു​ട്ടി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്തു

റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കേ​ളി കു​ടും​ബ​വേ​ദി​യു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ മ​ക്ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ‘പ്ര​തീ​ക്ഷ’ വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​രം കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ 19 കു​ട്ടി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്തു. കോ​ഴി​ക്കോ​ട് ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് പു​ര​സ്കാ​ര വി​ത​ര​ണം ന​ട​ന്ന​ത്.

പ​ത്താം ക്ലാ​സ്, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ച്ച് ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ക്യാ​ഷ് അ​വാ​ർ​ഡും മൊ​മെ​​ന്‍റോയും ഉ​ൾ​പ്പെ​ടു​ന്ന പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത്. ഈ ​അ​ധ്യ​യ​ന വ​ർ​ഷം ആ​കെ 232 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​രാ​യ​ത്. ഇ​തി​ൽ റി​യാ​ദി​ൽ 16 കു​ട്ടി​ക​ൾ​ക്ക് നേ​ര​ത്തെ പു​ര​സ്കാ​രം വി​ത​ര​ണം ചെ​യ്തി​രു​ന്നു. കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 216 കു​ട്ടി​ക​ൾ​ക്കു​ള്ള പു​ര​സ്കാ​ര വി​ത​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ 19 പേ​ർ​ക്ക് പു​ര​സ്കാ​രം ന​ൽ​കി​യ​ത്. മ​റ്റു ജി​ല്ല​ക​ളി​ലെ വി​ത​ര​ണം വ​രും ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും.

ച​ട​ങ്ങി​ൽ കേ​ര​ള പ്ര​വാ​സി സം​ഘം കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സ​ജീ​വ​ൻ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ സെ​ക്ര​ട്ട​റി സി.​വി. ഇ​ഖ്ബാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം റ​ഫീ​ക്ക് പാ​ല​ത്ത്, കേ​ര​ള പ്ര​വാ​സി സം​ഘം ജി​ല്ലാ ക​മ്മി​റ്റി അം​ഗം റ​ഹ്മ​ത്തു​ള്ള, പ്രി​യേ​ഷ്, കേ​ളി ബ​ദി​യ ഏ​രി​യ ജോ​യി​ന്റ് സെ​ക്ര​ട്ട​റി ഷാ​ജി കെ. ​എ​ൻ., സു​രേ​ന്ദ്ര​ൻ ആ​ന​വാ​തി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. കേ​ളി ട്ര​ഷ​റ​ർ മ​ധു ബാ​ലു​ശ്ശേ​രി സ്വാ​ഗ​ത​വും ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ ചെ​ക്കു​ട്ടി ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Corehub Up